പാന്മസാല പരസ്യത്തിൽ കുടുങ്ങി ബോളിവുഡ് താരങ്ങൾ; ഷാരൂഖിനും അജയ് ദേവ്ഗണിനും നോട്ടീസ്
ഷീബ വിജയൻ
പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷറോഫ് എന്നിവർക്ക് നോട്ടീസ്. നിരോധിത ഉൽപ്പന്നമായ വിമൽ പാന്മസാലയുടെ പരോക്ഷ പരസ്യത്തിൽ അഭിനയിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി മൂന്ന് താരങ്ങൾക്കും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് പൂർണമായി നിരോധിച്ചിട്ടുള്ള പാന്മസാലയെ 'വിമൽ ഏലച്ചി' എന്ന മൗത്ത് ഫ്രഷ്‌നറിന്റെ പേരിൽ പരോക്ഷമായി പ്രോത്സാഹിപ്പിച്ചെന്നാണ് ആരോപണം.
സംസ്ഥാനത്ത് പുകയിലയുടെയും പാന്മസാലയുടെയും വിൽപ്പനയ്ക്കും പ്രചാരണത്തിനും കടുത്ത വിലക്കുണ്ട്. വിമൽ ഏലച്ചി പരസ്യത്തിൽ മൂന്ന് താരങ്ങളുടെയും പങ്കിനെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ പരസ്യം പാന്മസാല ബ്രാൻഡുമായി സാദൃശ്യം പുലർത്തുന്നുണ്ടെന്നും ഇത് ഉൽപ്പന്നത്തിന്റെ പരോക്ഷ പ്രചാരണത്തിന് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
fdffddf

