ആരോഗ്യനില മോശം; ശരദ് പവാർ ആശുപത്രിയിൽ

എൻസിപി നേതാവ് ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ചുമയെ തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പവാറിനെ പ്രവേശിപ്പിച്ചത്. നവംബർ 2ന് ശരദ് പവാർ ആശുപത്രി വിടുമെന്നാണ് റിപ്പോർട്ടുകൾ.
ശേഷം നവംബർ 4,5 ദിവസങ്ങളിൽ എന്‍സിപി സെമിനാറിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നവംബർ 8നാണ് മഹാരാഷ്ട്രയിൽ എത്തുന്നത്. ശരദ് പവാറും കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ച് യാത്രയിൽ ചേരും.
sxydr