ഡിസംബർ 25ന് ഈ വർഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും


ഡിസംബർ 25ന് ഈ വർഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. യൂറോപ്പിലും പടിഞ്ഞാറൻ സൈബീരിയയിലും മധ്യേഷയിലും പടിഞ്ഞാറൻ ഏഷ്യയിലും ആഫ്രിക്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലുമാണ് കാണാനാകുക. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭാഗിക സൂര്യഗ്രഹണം കാണാം. ഭാഗിക സൂര്യഗ്രഹണം ഡൽഹിയിൽ 44 ശതമാനത്തോളം കണാനാകും. മുംബൈയിൽ  24 ശതമാനവും കാഴ്ച സാധ്യമാകും. ഡൽഹിയിൽ ഒരു മണിക്കൂർ 13 മിനിറ്റ് ദൈർഘ്യമുള്ളതാകും ഇത്. ചെന്നൈയിൽ ഭാഗിക സൂര്യഗ്രഹണം 31 മിനിറ്റും കൊൽക്കത്തയിലും 12 മിനിറ്റും ദൃശ്യമാകും. രാജ്യത്ത് വൈകുന്നേരം 4.49 മുതലാണ് ദൃശ്യമാകുക. 

പ്രധാന നഗരങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സമയം:ന്യൂഡൽഹി: 04:28 pm മുതൽ 05:42 pm  മുംബൈ: 04:49 pm മുതൽ 06:09pm  ഹൈദരാബാദ്: 04:58 pm മുതൽ 05:48 pm  ബംഗളൂരു: 05:12 pm മുതൽ 05:56 pm  ചെന്നൈ: 05:13 pm മുതൽ 05:45 pm  കൊൽക്കത്ത: 04:51 pm മുതൽ 05:04 pm  ഭോപാൽ: 04:42 pm മുതൽ 05:47 pm  ചണ്ഡീഗഢ്: 04:23 pm മുതൽ 05:41 pm  രാജ്യത്ത് അടുത്ത സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിന് മാത്രമാണ് ദൃശ്യമാകുക.

article-image

s7dr

You might also like

Most Viewed