ഗവർ‍ണറെ തള്ളി ഹൈക്കോടതി; എല്ലാ വിസിമാർ‍ക്കും പദവിയിൽ‍ തുടരാമെന്ന് നിർദ്ദേശം


ഒന്‍പത് സർ‍വകലാശാല വൈസ് ചാൻസലർ‍മാരുടെ ഹർ‍ജിയിൽ‍ ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ‍ തിരിച്ചടി. എല്ലാ വിസിമാർ‍ക്കും തത്കാലം പദവിയിൽ‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിസിമാരുടെ എല്ലാ വാദങ്ങളും ചാൻസലർ‍ കൂടിയായ ഗവർ‍ണർ‍ പരിഗണിക്കണം. വിസിമാരുടെ രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവർ‍ണറോട് കോടതി ചോദിച്ചിരുന്നു. 

വിസിമാർ‍ക്ക് നോട്ടീസ് നൽ‍കിയ സാഹചര്യമെന്തെന്നും കാരണം കാണിക്കൽ‍ നോട്ടീസ് ഇല്ലാതെ എന്തിന് രാജി ആവശ്യപ്പെട്ടെന്നും കോടതി ഗവർ‍ണറോട് ചോദിച്ചു. ഒന്‍പത് സർ‍വകലാശാല വിസിമാർ‍ ഇന്ന് രാവിലെ 11.30ന് രാജിവെയ്ക്കണമെന്നാണ് ചാൻസിലർ‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ആവശ്യപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്താണ് വിസിമാർ‍ ഹൈക്കോടതിയിൽ‍ ഹർ‍ജി നൽ‍കിയത്. വൈകിട്ട് നാലിനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ‍ പ്രത്യേക സിറ്റിംഗ് ആരംഭിച്ചത്.

article-image

drufti

You might also like

Most Viewed