ഡൽഹിയിൽ ചൈനീസ് യുവതി പിടിയിൽ; ചാരപ്രവർത്തനം നടത്തിയതായി സൂചന

ബുദ്ധ സന്യാസിനിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്റിൽ കഴിഞ്ഞിരുന്ന ചൈനീസ് യുവതി ഡൽഹിയിൽ പിടിയിൽ. ഇന്ത്യയിലെത്തിയ യുവതി ചാരപ്രവർത്തനം നടത്തിയതായാണ് സൂചന. ഇവരെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം, ചോദ്യം ചെയ്യലിനോട് ഇവർ സഹകരിക്കുന്നില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രേഖകളില്ലാതെ താമസിച്ച യുവതിയെ വ്യാഴാഴ്ച വൈകീട്ട് പിടികൂടിയത്. തിരിച്ചറിയൽ രേഖകളിൽ ഡോൽമ ലാമ എന്നും നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിലെ വിലാസവുമാണു നൽകിയിരുന്നത്. എന്നാൽ, അവരുടെ യഥാർഥ പേര് കയ് റുവോ എന്നാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ടിബറ്റൻ അഭയാർത്ഥി കോളനിയായ മജ്‌നു കാ ടില്ലയിലാണ് ഇവർ താമസിച്ചിരുന്നത്.
ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് പൊലീസിനോട് ചോദ്യം ചെയ്യലിൽ ചൈനീസ് യുവതി പറഞ്ഞതായാണ് വിവരം. ഇംഗ്ലിഷ്, മാൻഡരിൻ, നേപ്പാളി ഭാഷകൾ ഇവർക്ക് അറിയാം. ഡൽഹി പൊലീസ് സ്‌പെഷൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.
്പമപ