ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല; അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ

ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ വെട്ടിപ്പരിക്കേൽപിച്ചു. പാനൂർ വടക്കേ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കേ പൊയിലൂരിലാണ് 28കാരൻ അമ്മയെ വെട്ടിപ്പരിക്കേൽപിച്ചത്. ഇവരുടെ രണ്ട് കൈകൾക്കും പരിക്കുണ്ട്. വെട്ടിയ ശേഷം യുവാവ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ പൊലീസ് എത്തിയാണ് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമത്തിന് ശേഷം യുവാവ് ഒളിവിൽ പോയി.
സംഭവത്തിൽ മൊഴിയെടുക്കാൻ കൊളവല്ലൂർ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും മകനെതിരെ പരാതിയില്ലെന്ന് അമ്മ പറഞ്ഞു. പരാതിയില്ലാത്തതിനാൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നും മൊഴിയെടുക്കാൻ ഇന്നും പൊലീസ് ഇവരുടെ വീട്ടിൽ പോയിട്ടുണ്ടെന്നും കൊളവല്ലൂർ പൊലീസ് അറിയിച്ചു. പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
sdydf