ചെന്നൈയിൽ യുവാവ് ട്രെയിനിന് മുമ്പിൽ തള്ളിയിട്ടു കൊന്ന യുവതിയുടെ പിതാവ് മരിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ട്രെയിനിനു മുമ്പിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവതിയുടെ പിതാവ് മരിച്ചു. ഇന്നലെ കൊല്ലപ്പെട്ട സത്യ എന്ന ഇരുപതുകാരിയുടെ പിതാവ് മാണിക്കനാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വ്യാഴാഴ്ചയാണ് ജെയിൻ കോളേജ് ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിനിയായ സത്യയെ ആദംബാക്കം സ്വദേശി സതീഷാണ് കൊലപ്പെടുത്തിയത്. മകളുടെ മരണവാർത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാണിക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആദമ്പാക്കം പൊലീസ് േസ്റ്റഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സത്യയുടെ മാതാവ് രാമലക്ഷ്മി. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ഓടി രക്ഷപ്പെട്ട സതീഷിനെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച ചൈന്നെ സബർബൻ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് കൊലപാതകം നടന്നത്. സെന്റ് തോമസ് മൗണ്ട് റെയിലേ സ്‌റ്റേഷനിൽ സംസാരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വന്ന ട്രെയിനിന് മുമ്പിലേക്ക് തള്ളിയിടുകയായിരുന്നു. സതീഷ് സത്യയെ നിരന്തരം ശല്യം ചെയ്തിരുന്നു. സത്യയുടെ മാതാപിതാക്കൾ മാമ്പലം പൊലീസ് സ്റ്റേഷനിൽ സതീഷിനെതിരെ പരാതി നൽകിയിരുന്നു.
sysysr