903 കോടി രൂപയുടെ തട്ടിപ്പ്; തായ്‌വാൻ പൗരനും ചൈനക്കാരനുമടക്കം 10 പേർ അറസ്റ്റിൽ


ഉയർ‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് ആളുകളെ കബളിപ്പിച്ച് 903 കോടി രൂപ തട്ടിയെടുത്ത കേസിൽ‍ തായ്‌വാൻ പൗരനും ചൈനക്കാരനുമടക്കം 10 പേരെ ഹൈദരബാദ് പോലീസ് അറസ്റ്റ് ചെയ്തു. ലെക് അക്കാ ലി സോംഗ്ജുൻ (ചൈനീസ് പൗരൻ), ചു ചുന്‍യു (തായ്വാൻ പൗരൻ), വീരേന്ദർ‍ സിംഗ്, സഞ്ജയ് യാദവ്, സാഹിൽ‍ ബജാജ്, സണ്ണി എന്ന പങ്കജ്, നവനീത് കൗശിക്, ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് പർ‍വേസ്, സയ്യിദ് സുൽ‍ത്താൻ, മിർ‍സ നദീം എന്നിവരാണ് പിടിയിലായത്. സംശയാസ്പദമായ മൊബൈൽ‍ ആപ്ലിക്കേഷനുകൾ‍ വഴിയാണ് ഇവർ‍ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികൾ‍ കോൾ‍ സെന്‍ററുകളും ഇന്ത്യക്കാരുടെ പേരിൽ‍ ബാങ്ക് അക്കൗണ്ടുകളും ആരംഭിച്ചിരുന്നു.

അനധികൃതമായി ശേഖരിച്ച പണം യുഎസ് ഡോളറിലേക്ക് മാറ്റുകയും ഹവാല ഓപ്പറേറ്റർ‍മാർ‍ വഴി വിദേശത്ത് എത്തിക്കുകയുമായിരുന്നു. പണം വിദേശ കറൻസിയാക്കി മാറ്റാൻ ഹൈദരബാദിലുള്ള കമ്പനികളായ രഞ്ജൻ മണി കോർ‍പറേഷൻ പ്രൈവറ്റ് ലിമിറ്റഡും കെഡിഎസ് ഫോറെക്സ് പ്രൈവറ്റ് ലിമിറ്റഡും നിർ‍ണായക പങ്ക് വഹിച്ചതായി കണ്ടെത്തി. ലോക്സം എന്ന ആപ്പിൽ‍ നിക്ഷേപിച്ച് 1.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഹൈദരാബാദ് സ്വദേശിയുടെ പരാതിയിലാണ് തട്ടിപ്പുകാർ‍ പിടിയിലായത്.

article-image

േ്ിു്

You might also like

Most Viewed