ഗോവയിൽ‍ എട്ട് കോൺ‍ഗ്രസ് എംഎൽ‍എമാർ‍ ബിജെപിയിലേക്ക്


ഗോവയിലെ എട്ട് കോൺഗ്രസ് എംഎൽ‍എമാർ‍ പാർ‍ട്ടി വിട്ട് ഭരണകക്ഷിയായ ബിജെപിയിലേക്ക്. ഗോവ ബിജെപി അദ്ധ്യക്ഷൻ സദാനന്ദ് തനവഡെ ആണ് ഇക്കാര്യം അറിയിച്ചത്. 11 എംഎൽ‍എമാരാണ് ഗോവയിൽ‍ കോൺ‍ഗ്രസ്സിന് ആകെയുള്ളത്.

മുൻ മുഖ്യമന്ത്രി ദിഘംഭർ‍ കാമത്ത്, മുൻ പ്രതിപക്ഷ നേതാവ് മൈക്കിൾ‍ ലോബോ എന്നിവർ‍ ഉൾ‍പ്പെടെയാണ് ബിജെപിയിലേക്ക് പോകുന്നതെന്നാണ് റിപ്പോർ‍ട്ടുകൾ‍. ഇരുവരും ഇന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തും.

നിയമസഭ ചേരാത്ത സാഹചര്യത്തിൽ‍ സ്പീക്കറുമായുള്ള എംഎൽ‍എമാരുടെ കൂടിക്കാഴ്ച അസാധാരണമാണ്. ഇക്കാര്യത്തിൽ‍ കൂടുതൽ‍ വ്യക്തത വന്നിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ‍ അറിയിച്ചു. മുതിർ‍ന്ന നേതാക്കളായ ദിഗംബർ‍ കാമത്തും മൈക്കിൾ‍ ലോബോയും ഉൾ‍പ്പെടെ ആറ് കോൺ‍ഗ്രസ് എംഎൽ‍എമാരെങ്കിലും ബിജെപിയിൽ‍ ചേരുമെന്ന് രണ്ട് മാസം മുമ്പ് റിപ്പോർ‍ട്ടുകൾ‍ വന്നിരുന്നു.

article-image

മരിനുക

You might also like

Most Viewed