200 കോടിയുടെ ലഹരി മരുന്നുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ

200 കോടി രൂപയുടെ ലഹരി മരുന്നുമായി പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കോസ്റ്റ് ഗാർഡും ഭീകരവിരുദ്ധസേനയും സംയുക്തമായി ബോട്ട് പിടികൂടിയത്.
ബോട്ടിൽ നിന്ന് 40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഗുജറാത്തിൽ നിന്നും പഞ്ചാബിലേക്ക് റോഡ് മാർഗ്ഗം മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതി.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാരെ ചോദ്യം ചെയ്യുകയാണ്.
േബ്