ലക്‌നൗവിൽ ഹോട്ടലിൽ തീപിടുത്തത്തിൽ രണ്ട് മരണം


ലക്‌നൗവിൽ ഹോട്ടലിൽ തീപിടുത്തിൽ രണ്ട് മരണം. ഏഴു പേരെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ടായ ഡോ. ആർപി സിംഗ് വ്യക്തമാക്കി.

ഹസ്രത്ഗഞ്ച് മേഖലയിലെ ലെവാന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രഥമിക നിഗമനം. പോലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി ഹോട്ടലിന്റെ മൂന്നാം നിലയിലെ തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ 18−ഓളം ആളുകളെ രക്ഷപ്പെടുത്തി. ഹോട്ടലിനുള്ളിൽ നിരവധി പേർ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.

രക്ഷാപ്രവർത്തകർ ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെയാണ് തിരച്ചിലുകൾ നടത്തുന്നത്. പരിസരം മുഴുവൻ പുക പടർന്നിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവ സ്ഥലത്ത് നാല് ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ അടുത്തുള്ള റോഡുകളിലെ ഗതാഗതത്തിന് നിരോധനമേർപ്പെടുത്തി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സ്ഥിതിഗതികൾ വിലയിരുത്തി. സംഭവ സ്ഥലം സന്ദർശിച്ച് അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് പ്രതിരോധ മന്ത്രി അറിയിച്ചു.

article-image

xhyyxh

You might also like

Most Viewed