ദുബായ് ചെസ്സ് ഓപൺ‍; പ്രഗ്നാനന്ദയെ തോൽ‍പ്പിച്ച് അരവിന്ദ് ചിദംബരം


ലോക ചാമ്പ്യൻ മാഗ്നസ് കാൾ‍സനെ പരാജയപ്പെടുത്തി ശ്രദ്ധ നേടിയ ആർ‍ പ്രഗ്നാനന്ദയെ കീഴടക്കി ദുബായ് ചെസ് ഓപൺ കിരീടം നേടി ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർ‍ അരവിന്ദ് ചിദംബരം. മത്സരത്തിന്റെ ഒമ്പതാം റൗണ്ടിലാണ് പ്രഗ്നാനന്ദയെ തകർ‍ത്ത് അരവിന്ദ് ചിദംബരം കിരീടം നേടിയത്. ചതുരംഗക്കളത്തിലെ പുത്തൻ ‍താരോദയങ്ങളായ ഇരുവരും തമ്മിലുള്ള പോരാട്ടം ആവേശത്തോടെയാണ് ആരാധകർ‍ ഏറ്റെടുത്തത്. 7.5 പോയിന്റോടെയാണ് അരവിന്ദ് മത്സരത്തിൽ‍ വിജയം നേടിയത്. ഏഴ് പോയിന്റുകൾ‍ വീതം നേടിയ പ്രഗ്നാനന്ദയും റഷ്യൻ ഗ്രാന്റ് മാസ്റ്റർ‍ പ്രെഡ്‌കെ അലക്‌സാണ്ടറും രണ്ടാം സ്ഥാനം പങ്കിട്ടു.

നേരത്തെ, ചിദംബരം അർ‍ജുൻ എരിഗൈസിയെ 7/8ന് പരാജയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു മാഗ്നസ് കാൾ‍സനെ തകർ‍ത്ത പ്രഗ്നനാന്ദയുമായുള്ള മത്സരം. ഇന്ത്യയുടെ ആദ്യത്തെ ദേശീയ ട്രിപ്പിൾ‍ ക്രൗൺ ചാമ്പ്യനായ ചിദംബരം നിലവിലെ ദേശീയ റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യൻ കൂടിയാണ്. മുൻകൂട്ടി നിശ്ചയിച്ച സെലക്ഷൻ മാനദണ്ഡങ്ങൾ‍ അനുസരിച്ച് യോഗ്യത നേടാൻ കഴിയാതിരുന്ന ചിദംബരത്തിന് ചെസ്സ് ഒളിമ്പ്യാഡിൽ‍ പങ്കെടുക്കാനായിരുന്നില്ല.

article-image

cxncv

You might also like

Most Viewed