ഗുജറാത്ത് കലാപ ഗൂഢാലോചന കേസ്: ടീസ്ത സെതൽ‍വാദിന് ജാമ്യം അനുവദിച്ചു


ഗുജറാത്ത് കലാപ ഗൂഢാലോചന കേസിൽ‍ സാമൂഹിക പ്രവർ‍ത്തക  ടീസ്ത സെതൽ‍വാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂർ‍ണമായി സഹകരിക്കണമെന്നും കേസ് ഹൈക്കോടതി പരിഗണിക്കുന്നത് വരെ പാസ്‌പോർ‍ട്ട് കോടതിയിൽ‍ ഹാജരാക്കണമെന്നും നിർ‍ദേശമുണ്ട്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർ‍ജി പരിഗണിച്ചത്.  

ഗുജറാത്ത് കലാപ കേസിൽ‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കള്ളക്കേസിൽ‍ കുടുക്കാൻ വ്യാജ രേഖകൾ‍ ചമച്ചുവെന്ന് ആരോപിച്ചാണ് ടീസ്ത സെതൽ‍വാദിനെതിരെ കേസെടുത്തത്.

article-image

്ഹപരര

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed