ഝാർഖണ്ഡിൽ കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു
ഝാർഖണ്ഡിൽ കുതിരക്കച്ചവട ഭീഷണി ഭയന്ന് കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ ഛത്തീസ്ഗഡിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിൽ യോഗം ചേർന്ന ശേഷമാണ് മൂന്നു ബസുകളിലായി എംഎൽഎമാരെ മാറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ. ബാഗുകൾ സഹിതമാണ് ചില എംഎൽഎമാർ ഹേമന്ത് സോറന്റെ വസതിയിലെത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, അനധികൃത ഖനനകേസിൽ കുറ്റക്കാരനായ ഹേമന്ത് സോറനെ എംഎൽഎ പദവിയിൽ നിന്ന് അയോഗ്യനാക്കണമെന്ന നിർദേശത്തിൽ ഗവർണർ ഇന്ന് തീരുമാനമെടുക്കുമെന്നാണ് വിവരങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്ഭവന് കൈമാറിയ ഉത്തരവ് ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ സോറൻ മുഖ്യമന്ത്രി പദവി ഒഴിഞ്ഞേക്കും.
