5 ദിവസത്തിനിടെ 12 ഭൂചലനങ്ങൾ‍; ജമ്മുകശ്മീരിൽ‍ മുന്നറിയിപ്പ് നൽ‍കി ശാസ്ത്രജ്ഞർ‍


ജമ്മുകശ്മീരിൽ‍ അഞ്ച് ദിവസത്തിനിടെ ഉണ്ടായത് 12 ഭൂചലനങ്ങളെന്ന് നാഷണൽ‍ സെന്റർ‍ ഫോർ‍ സീസ്‌മോളജി. ശനിയാഴ്ചയുണ്ടായ ഭൂചലനത്തിൽ‍ തീവ്രത റിക്ടർ‍ സ്‌കെയിലിൽ‍ 2.9 രേഖപ്പെടുത്തി. രാവിലെ 4.32ഓടെയാണ് ഭൂചലനമുണ്ടായത്. ജമ്മു ഡിവിഷനിലെ ഭാദേർ‍വ പട്ടണത്തിൽ‍ നിന്ന് 26 കിലോമീറ്റർ‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജമ്മു ഡിവിഷനിലെ റിയാസി, ഉധംപൂർ‍, ഡോഡ, റംബാന്‍, കിഷ്ത്വാർ‍ ജില്ലകളിലാണ് ഭൂചലനം റിപ്പോർ‍ട്ട് ചെയ്തത്. അതേസമയം ഈ ചെറിയ ഭൂചലനങ്ങൾ‍ വലിയ ഭൂകമ്പത്തിന്റെ മുന്നോടിയായേക്കാമെന്ന് പ്രാദേശിക ഭൗമശാസ്ത്രജ്ഞർ‍ മുന്നറിയിപ്പ് നൽ‍കി.

You might also like

  • Straight Forward

Most Viewed