ഓൺലൈൻ ഗെയിമായ 'ബാറ്റിൽ‍ഗ്രൗണ്ട്‌സ് മൊബൈൽ‍ ഇന്ത്യ' നിരോധിച്ചു


പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽ‍ഗ്രൗണ്ട്‌സ് ഇന്ത്യ ഗെയിമിന് രാജ്യത്ത് നിരോധനം. കേന്ദ്ര സർ‍ക്കാരിന്റെ നിർ‍ദേശ പ്രകാരമാണ് നിരോധനം ഏർ‍പ്പെടുത്തിയത്. ആപ്പ് സ്റ്റോറുകളിൽ‍ നിന്ന് ഇനി മുതൽ‍ ബാറ്റിൽ‍ഗ്രൗണ്ട്‌സ് മൊബൈൽ‍ ഇന്ത്യ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. ഐടി നിയമം 69A വകുപ്പ് പ്രകാരമാണ് നിരോധനം. 2020−ൽ‍ സുരക്ഷാ ഭീഷണികൾ‍ ചൂണ്ടിക്കാട്ടി ജനപ്രിയ ഗെയിമായ പബ്ജി, ടിക്ടോക്ക് തുടങ്ങി ഇരുന്നൂറോളം ആപ്പുകൾ‍ സമാനമായ രീതിയിൽ‍ നിരോധിച്ചിരുന്നു. പബ്ജിയുടെ നിരോധനത്തേത്തുടർ‍ന്ന് ദക്ഷിണ കൊറിയൻ ഗെയിമിങ് കന്പനിയായ ∍ക്രാഫ്റ്റൺ∍ ആണ് ബാറ്റിൽ‍ഗ്രൗണ്ട്‌സ് ഇന്ത്യൻ വിപണിയിലേക്കെത്തിക്കുന്നത്. 

വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് ഗൂഗിളും ആപ്പിളും ഗെയിം നിരോധിച്ചത്. സർ‍ക്കാരിന്റെ നിർ‍ദേശപ്രകാരമാണ് നിരോധനമെന്ന് ഗൂഗിൾ‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയിൽ‍ സൂചിപ്പിക്കുന്നുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് ഗെയിം നിർ‍മ്മാതാക്കളായ ക്രാഫ്റ്റണ്‍ പ്രതികരിച്ചത്. രാജ്യ സുരക്ഷയേക്കുറിച്ചുള്ള ആശങ്കകൾ‍ തന്നെയാണ് നിരോധനത്തിന് പിന്നിലെന്നാണ് അഭ്യൂഹം. ചൈനയിലെ സെർ‍വറുകളുമായി ഡാറ്റ ഷെയർ‍ ചെയ്യപ്പെടുന്നുവെന്ന ആശങ്കയിലാണ് കേന്ദ്രം എന്ന് മുതിർ‍ന്ന സർ‍ക്കാർ‍ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർ‍ട്ട് ചെയ്യുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed