കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു


ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ, ബാരാമുള്ള എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിലെ അംഗമാണ്.

തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ബാരാമുള്ളയിലെ തൂലിബാൽ ഗ്രാമത്തിൽ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയാണ് ഏറ്റുമുട്ടലായി മാറിയത്. ഇവിടെ ഒരാൾ കൊല്ലപ്പെട്ടു. പുൽവാമയിലെ തുജ്ജൻ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed