അറബിക്കടലിൽ പാകിസ്ഥാൻ ബോട്ടിൽ നിന്ന് 280 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു


ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അറബിക്കടലിൽ എത്തിയ പാകിസ്ഥാൻ നിന്നും ബോട്ടിൽ വൻതോതിൽ ഹെറോയിൻ പിടിച്ചെടുത്തു. ഒമ്പത് പാകിസ്ഥാൻ പൗരന്മാരടക്കം 12 പേരെ ഓപ്പറേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 280 കോടി രൂപ വിലമതിക്കുന്ന 56 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.

അതേസമയം, മെഫെഡ്രോൺ എന്ന മയക്കുമരുന്ന് മധ്യപ്രദേശിൽ നിന്ന് വഡോദരയിലേക്ക് കടത്തിയതിന് നാൽ മയക്കുമരുന്ന് വ്യാപാരികളെ ഗുജറാത്ത് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. എട്ട് ലക്ഷം രൂപ വിലയുള്ള 81 ഗ്രാം മയക്കുമരുന്നും ഒരു കാറും കുറ്റവാളികളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed