എഞ്ചിൻ തകരാർ‍; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിൽ‍ അടിയന്തരമായി ഇറക്കി


എഞ്ചിൻ തകരാറിനെ തുടർ‍ന്ന് ബംഗ്ലാദേശിൽ‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിൽ‍ അടിയന്തരമായി ലാൻഡ് ചെയ്തു. എയർ‍ അറേബ്യയുടെ എയർ‍ബസ് A320 ആണ് എമർ‍ജൻസി ലാൻഡിങ് നടത്തിയത്. ബംഗ്ലാദേശ് ചിറ്റഗോങ് വിമാനത്താവളത്തിൽ‍ നിന്ന് പറന്ന വിമാനത്തിന്റെ എഞ്ചിൻ തകരാറിലാകുകയായിരുന്നു.

അഹ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. കോക്പിറ്റിൽ‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെ പൈലറ്റ് ലാൻഡിങിന് അനുമതി ചോദിച്ചു. തുടർ‍ന്ന് വിമാനം അഹ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയും ഇവിടെ ലാൻഡ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ വ്യോമയാന വകുപ്പ് സംഭവത്തിൽ‍ അന്വേഷണത്തിന് ഉത്തരവിട്ടു.

You might also like

Most Viewed