സ്വപ്നയുമായുള്ള സംഭാഷണത്തന്റെ പൂർണരൂപം ശനിയാഴ്ച പുറത്തുവിടുമെന്ന് ഷാജ് കിരൺ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട സംഭാഷണം എഡിറ്റ് ചെയ്തതാണെന്ന് ഷാജ് കിരൺ. വ്യാഴാഴ്ച നടത്തിയ സംഭാഷണമല്ല പുറത്തുവന്നത്. പലദിവസങ്ങളിൽ സംസാരിച്ചത് ചേർത്തുവച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വപ്നയുമായി നടത്തിയ സംഭാഷണത്തിന്‍റെ പൂർണരൂപം തന്‍റെ കൈവശമുണ്ട്. ഇത് ശനിയാഴ്ച പുറത്തുവിടും.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും സാമ്പത്തിക ഇടപാടിനെ കുറിച്ച് പറഞ്ഞത് ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ്. ഇതുവരെ ശിവശങ്കറിനെ കണ്ടിട്ടില്ലെന്നും ഷാജ് കിരണ്‍ ആവർത്തിച്ചു.