ഡൽഹിയിൽ ബൈക്ക് യാത്രികനെ മനഃപ്പൂർവം ഇടിച്ച് വീഴ്ത്തിയ നിയമ വിദ്യാർഥി അറസ്റ്റിൽ


ബൈക്ക് യാത്രികനെ മനഃപ്പൂർവം ഇടിച്ച് വീഴ്ത്തി അമിത വേഗതയിൽ കാർ ഓടിച്ചു പോയയാളെ ‍‍ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നിയമ വിദ്യാർഥിയായ അനുജ് ചൗദരിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എസ്.യു.വിയിലെത്തിയ അനുജ് ചൗദരി ബൈക്കിൽ യാത്ര ചെയ്തിരുന്ന ശ്രേയാൻഷിനെ ഇടിച്ച് തെറിപ്പിക്കുന്ന വീ‍ഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 

വാഹനങ്ങൾ ഓടിച്ചുകൊണ്ടിരിക്കെ അനുജ് ചൗദരിയും ശ്രേയാൻഷും പരസ്പരം സംസാരിക്കുകയും വാക് തർക്കത്തിലേർപ്പെടുന്നതായും വീഡിയോയിൽ കാണാം. തുടർന്ന് ബൈക്ക് കടന്നുപോകുന്നു. പിന്നാലെയെത്തിയ കാർ അമിതവേഗതയിലെത്തി ബൈക്കിന്റെ സൈഡിൽ ഇടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് ശ്രേയാൻഷ് റോഡിൽ വീഴുന്നതായും വീഡിയോയിൽ കാണാം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed