ഉത്തർപ്രദേശിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം

ഉത്തർപ്രദേശിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ബറേലി ജില്ലയിൽ ഡൽഹി−ലക്‌നോ ദേശീയപാതയിലാണ് സംഭവം. ഡൽഹിയിൽ നിന്നും പിലിഭിത്തിലേക്ക് വന്ന സംഘം സഞ്ചരിച്ച ആംബുലൻസ് ആണ് ട്രക്കിൽ ഇടിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് റോഡിലുണ്ടായിരുന്ന ഡിവൈഡറിൽ ഇടിച്ചതിന് ശേഷമാണ് ട്രക്കിൽ ഇടിച്ചുകയറിയത്. മരിച്ചവരിൽ ആംബുലൻസ് ഡ്രൈവറും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.