ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴു സൈനികർ മരിച്ചു; മരിച്ചവരിൽ ഒരാൾ മലയാളി


ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരു മലയാളി സൈനികനും.   

മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷജലാണ് മരിച്ചവരില്‍ ഉള്‍പ്പെട്ട മലയാളി. കഴിഞ്ഞ 20 വര്‍ഷമായി സര്‍വ്വീസിലുള്ള ഷജല്‍ അടുത്ത രണ്ട് വര്‍ഷം കഴിഞ്ഞാല്‍ വിരമിക്കാന്‍ ഇരിക്കെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ നോമ്പ് കാലത്താണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്ന് പോയത്.

19 സൈനികര്‍ക്ക് പരുക്കേറ്റു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം ലഡാക്കിലെ തുര്‍തുക് മേഖലയില്‍ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. 

പര്‍ത്താപുരില്‍ നിന്ന് ഹനീഫ് സബ് സെക്ടറിലേക്ക് പോകുകയായിരുന്നു 26 കരസേന സൈനികരടങ്ങിയ സംഘം. ഇവര്‍ സഞ്ചരിച്ച ബസ് റോഡില്‍ നിന്ന് തെന്നി മാറി ഷ്യോക് നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും പരുക്ക് ഗുരുതരമാണെന്ന് കരസേന അറിയിച്ചു. 60 അടി താഴ്ചയില്‍ വീണത് കാരണമാണ് പലരുടെയും പരുക്ക് ഗുരുതരമായത്. പരുക്കേറ്റവരെ ഹരിയാന പഞ്ച്കുലയിലെ കരസേനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യോമ സേന വിമാനത്തില്‍ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed