തമിഴ്‌നാട്ടിൽ‍ മാസ്‌ക് വീണ്ടും നിർ‍ബന്ധമാക്കി


തമിഴ്‌നാട്ടിൽ‍ മാസ്‌ക് വീണ്ടും നിർ‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ‍ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ‍ വീണ്ടും വർ‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെ കോവിഡ് കേസുകൾ‍ കുറഞ്ഞ പശ്ചാത്തലത്തിൽ‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിർ‍ബന്ധമാക്കിയ ഉത്തരവ് പിൻ‍വലിച്ചിരുന്നു. കോവിഡ് കേസുകൾ‍ ഉയർ‍ന്ന പശ്ചാത്തലത്തിൽ‍ ഡൽ‍ഹിയിൽ‍ അടുത്തിടെ മാസ്‌ക് വീണ്ടും നിർ‍ബന്ധമാക്കിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed