പ്രഭാതഭക്ഷണത്തിന് അമിതമായ ഉപ്പ്; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി


പ്രഭാതഭക്ഷണത്തിന് അമിതമായ ഉപ്പുണ്ടെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭയന്ദർ ടൗൺഷിപ്പിലാണ് സംഭവം. നിലേഷ് ഗാഗ്(46) എന്നയാൾ ഭാര്യ നിർമല(40)‌യെ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. പ്രഭാത ഭക്ഷണത്തിന്‍റെ കൂടെ നൽകിയ കിച്ച‌ടിക്ക് കൂടുതൽ ഉപ്പുണ്ടായിരുന്നതാണ് നിലേഷിനെ പ്രകോപിപ്പിച്ചത്. ഭാര്യയുമായി വഴക്കുണ്ടാക്കിയ നിലേഷ് കൊല നടത്തുകയായിരുന്നു. സംഭവത്തിൽ നിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 

അതേസമയം, സമാനസംഭവം കഴിഞ്ഞ ദിവസവും താനെയിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. പ്രഭാതഭക്ഷണം നൽകിയില്ലെന്ന കാരണത്താൽ യുവതിയെ ഭർതൃപിതാവ് വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed