ജമ്മു കശ്മീരിൽ പഞ്ചായത്ത് പ്രസിഡന്റിനെ ഭീകരർ വെടിവച്ച് കൊന്നു

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പഞ്ചായത്ത് പ്രസിഡന്റിനെ ഭീകരർ വെടിവച്ച് കൊന്നു. ബാരാമുള്ളയിലെ ഗോഷ്ബഗ്ഗ് പത്താൻ മേഖലയിലാണ് സംഭവം. മൻസൂർ അഹമ്മദ് എന്നയാളാണ് മരിച്ചത്.
തീവ്രവാദികൾ മൻസൂർ അഹമ്മദിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മൻസൂർ അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവെപ്പിനെ തുടർന്ന് പ്രദേശം നിയന്ത്രണത്തിലാണെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.