പാകിസ്താനി ഗാനം കേട്ടു; യുപിയിൽ 2 കുട്ടികൾ കസ്റ്റഡിയിൽ


പാകിസ്താനി ഗാനം കേട്ടതിന് മുസ്ലീം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മൊബൈലിൽ പാട്ട് കേട്ടതിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ കേസ്. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തൽ, മനഃപൂർവം അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

പ്രദേശവാസിയായ ആശിഷ് നൽകിയ പരാതിയിലാണ് കൗമാരക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പാക് ബാലതാരം ആയത് ആരിഫിന്‍റെ “പാകിസ്താൻ സിന്ദാബാദ്’ എന്ന ഗാനം കേട്ട കുട്ടികളാണ് പിടിയിലായത്. 40 സെക്കൻഡിൽ താഴെയുള്ള പാട്ട് അബദ്ധവശാലാണ് ഇരുവരും കേട്ടതെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും ബന്ധുവായ സദ്ദാം ഹുസൈൻ പറഞ്ഞു.

എന്നാൽ ഏപ്രിൽ 13ന് 5 മണിയോടെ ഇരുവരെയും പൊലീസ് പിടികൂടിയതായും രാത്രി മുഴുവൻ സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും കുടുംബം ആരോപിച്ചു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ സൂപ്രണ്ട് (റൂറൽ) പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed