ഹിമാചൽ പ്രദേശ് ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ ചേർന്നു

ഹിമാചൽ പ്രദേശ് ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ അനൂപ് കേസരി, ജനറൽ സെക്രട്ടറി സതീഷ് താക്കൂർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. അരവിന്ദ് കെജ്‌രിവാൾ ഹിമാചലിൽ വമ്പൻ റാലി നടത്തിയതിന് പിന്നാലെയാണ് ബിജെപി നീക്കം. യുഎൻഎ പ്രസഡിന്റ് ഇഖ്ബാൽ സിംഗും ബിജെപിയിൽ ചേർന്നു.
ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൂവരും ബിജെപിയിൽ അംഗത്വം എടുത്തത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 68 സീറ്റുകളിൽ നിന്നും മത്സരിക്കാനൊരുങ്ങവെയാണ് ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി നേതൃനിരയിൽ ഉള്ളവർ തന്നെ മറുകണ്ടം ചാടിയത്.