കാമുകനൊപ്പം പോകാൻ മക്കൾക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ


കാമുകനൊപ്പം പോകാൻ ഒന്നര വയസ്സുള്ള മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശിനി കാർ‍ത്തിക (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം, യുവാവിനൊപ്പം പോകാൻ വേണ്ടി യുവതി തന്റെ രണ്ട് കുട്ടികൾക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

കെട്ടിട നിർ‍മ്മാണ തൊഴിലാളിയായ കുലക്കച്ചി സ്വദേശി ജഗദീശിന്റെ ഭാര്യയാണ് അറസ്റ്റിലായ കാർത്തിക. ഇരുവർക്കും ശരൺ, സജ്‌ന എന്ന പേരിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഇവരെയാണ് യുവതി വിഷം നൽകി കൊല്ലാൻ ശ്രമിച്ചത്. വിഷം ഉള്ളിൽ ചെന്നതോടെ സ്ഥിതി ഗുരുതരമായ ഇളയ മകൻ ശരൺ വീടിനുള്ളിൽ തന്നെ വീണ് മരിക്കുകയായിരുന്നു. എന്നാൽ, മകൾ സജ്‌ന അച്ഛനെ കാണാൻ പോകണമെന്ന് നിർബന്ധം പിടിച്ചതോടെ അമ്മൂമ്മ അവളെ അച്ഛൻ ജഗദീശിന്റെ അടുത്തേക്ക് കൊണ്ട് ചെല്ലുകയും, അവിടെ വച്ച് സജ്‌ന ബോധം കെട്ട് വീഴുകയുമാണ് ചെയ്തത്. 

മൂന്ന് വയസ്സുകാരി സജ്‌നയെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ആ ജീവൻ രക്ഷിക്കാനായി.

പച്ചക്കറി വിൽപ്പനക്കാരനായിരുന്ന യുവാവിനോട് വിവാഹം കഴിഞ്ഞത് മറച്ചു വച്ചാണ് സജ്‌ന പ്രണയം പറഞ്ഞത്. രണ്ട് മാസങ്ങൾ‍ക്ക് മുന്‍പ് കാർ‍ത്തിക മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പ്രണയമായി നാളുകൾ കഴിഞ്ഞപ്പോൾ തന്നെ വിവാഹം കഴിഞ്ഞ കാര്യം കാമുകൻ അറിയുകയും, അയാൾ കാർത്തികയിൽ നിന്ന് അകലാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ, തന്റെ മക്കൾ ഇല്ലാതെയായാൽ യുവാവ് തന്നെ വീണ്ടും സ്നേഹിക്കുമെന്നും, പ്രണയം തുടരാമെന്നും കരുതിയ യുവതി കുട്ടികളെ വിഷം നൽകി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed