എയർസെൽ മാക്സിസ് അഴിമതിക്കേസ്; പി. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും ജാമ്യം
എയർസെൽ മാക്സിസ് അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ജാമ്യം. എയർസെൽ മാക്സിസ് അഴിമതിക്കേസിൽ സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സമർപ്പിച്ച കേസുകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ രണ്ട് പ്രതികൾക്കും നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
3,500 കോടി രൂപയുടെ വൻ ഇടപാടായിരുന്നു എയർസെൽ − മാക്സിസ് ടെലികോം കന്പനികളുടെ ലയനം. എന്നാൽ ഇതിൽ 800 മില്യൺ കോടിയുടെ നിക്ഷേപം എയർസെൽ കന്പനിക്ക് ലഭിച്ചത് വഴിവിട്ട രീതിയിലൂടെയാണെന്നതാണ് കേസിനാസ്പദമായ സംഭവം.

