പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ
സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി. ഇക്കാര്യം സിപിഎമ്മിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനും കെ.വി. തോമസിനും എഐസിസി അനുമതി നൽകിയിരുന്നില്ല. കെപിസിസി നിലപാട് എഐസിസി നേതൃത്വം അംഗീകരിക്കുകയായിരുന്നു. നേതാക്കൾ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്താല്‍ നടപടി എടുക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു.

