സാങ്കേതിക പ്രശ്നം; ഡൽ‍ഹി−ദോഹ വിമാനം കറാച്ചിയിലിറക്കി


ഡൽ‍ഹിയിൽ‍ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ‍ എയർ‍ലൈൻസ് വിമാനം പാകിസ്താനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. സാങ്കേതിക തകരാറിനെ തുടർ‍ന്നാണിതെന്നാണ് റിപ്പോർട്ടുകൾ. QR579 വിമാനമാണ് വഴിതിരിച്ചുവിട്ടത്. വിമാനത്തിൽ‍ 100 യാത്രക്കാരുണ്ടെന്നാണ് റിപ്പോർ‍ട്ട്.

വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതിനെ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. യാത്രക്കാർ‍ക്ക് ഭക്ഷണമോ വെള്ളമോ നൽ‍കിയിട്ടില്ല. കസ്റ്റമർ‍ കെയറും ഒരു സൂചനയും നൽ‍കുന്നില്ല. സഹായിക്കൂ− കാർ‍ഡിയോളജിസ്റ്റായ ഡോ. സമീർ‍ ഗുപ്ത ട്വീറ്റ് ചെയ്തു.

ദോഹയിൽ‍ നിന്നും കണക്ടിംഗ് ഫ്‌ളൈറ്റുകളിൽ‍ കയറേണ്ട നിരവധി യാത്രക്കാരുണ്ട്. എന്നാൽ‍ വിമാനം എപ്പോൾ‍ കറാച്ചിയിൽ‍ നിന്ന് പറന്നുയരുമെന്ന് ഒരുസൂചനയുമില്ലെന്ന് യാത്രക്കാർ പറയുന്നു.

ഡൽ‍ഹിയിൽ‍ നിന്നും പുലർ‍ച്ചെ 3.50ന് പുറപ്പെട്ട വിമാനം 5.30നാണ് കറാച്ചിയിലിറങ്ങിയത്. വിമാനത്തിൽ‍ നിന്ന് യാത്രക്കാരെ ഇറക്കി പുറത്ത് കാത്തുനിൽ‍ക്കാൻ പറഞ്ഞു. രാവിലെ 9 മണി കഴിഞ്ഞിട്ടും മറ്റ് അറിയിപ്പുകൾ‍ ലഭിച്ചിട്ടില്ല. വിമാനം എപ്പോൾ‍ പറന്നുയരുമെന്ന് അവർ‍ പറയുന്നില്ല. സ്ത്രീകളും കുട്ടികളും ഉൾ‍പ്പെടെ നിരവധി പേർ‍ക്ക് ദോഹയിൽ‍ നിന്ന് കണക്ടിംഗ് ഫ്‌ളൈറ്റിൽ‍ കയറേണ്ടതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed