ഹരിയാനയിൽ എഎപിയിലേക്ക് കോൺഗ്രസ് ബിജെപി നേതാക്കളുടെ കുത്തൊഴുക്ക്


പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയതിന് പിന്നാലെ, ഹരിയാനയിലെ ആം ആദ്മി പാർട്ടി(എ.എ.പി.)യിലേക്ക് കോൺഗ്രസ്, ബി.ജെ.പി. നേതാക്കളുടെ കുത്തൊഴുക്ക്.  നിരവധി നേതാക്കളാണ് തിങ്കളാഴ്ച എ.എ.പിയിൽ ചേർന്നത്. ഗുരുഗ്രാമിലെ ബി.ജെ.പി. എം.എൽ.എ.

നിരവധി നേതാക്കളാണ് തിങ്കളാഴ്ച എ.എ.പിയിൽ ചേർന്നത്. ഗുരുഗ്രാമിലെ ബി.ജെ.പി. എം.എൽ.എ. ആയിരുന്ന ഉമേഷ് അഗർവാൾ, മുന്മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബിജേന്ദ്ര സിങ്, ഐ.എൻ.എൽ.ഡി. നേതാവും മുന്മന്ത്രിയുമായ ബൽബീർ സിങ് തുടങ്ങിയവരാണ് ഇക്കൂട്ടത്തിലെ പ്രധാനികൾ. 

സമാൽഖയുടെ മുൻ എം.എൽ.എ(സ്വതന്ത്രൻ) രവീന്ദ്ര കുമാർ, ജഗത് സിങ്(കോൺഗ്രസ്), അശോക് മിത്തൽ(ബി.എസ്.പി.), അമന്ദീപ് സിങ്(ബി.ജെ.പി.), ബ്രഹ്മം സിങ് ഗുർജാർ(ബി.ജെ.പി.), സർദാർ ഗുർലാൽ സിങ്(ഹരിയാണയിലെ സർപഞ്ചുകളിൽ ഒരാൾ) തുടങ്ങിയവരാണ് എ.എ.പിയിൽ ചേർന്ന മറ്റ് പ്രമുഖർ. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെയും രാജ്യസഭാ എം.പി. സുശീൽ ഗുപ്തയുടെയും മറ്റും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇവർ എ.എ.പി. അംഗത്വം സ്വീകരച്ചത്.                                                                                                                     

You might also like

  • Lulu Exchange
  • Straight Forward

Most Viewed