പശ്ചിമ ബംഗാളിൽ രണ്ട് കൗൺസിലർമാർ വെടിയേറ്റ് മരിച്ചു


പശ്ചിമ ബംഗാളിൽ രണ്ട് കൗൺസിലർമാർ വെടിയേറ്റ് മരിച്ചു. രണ്ടിടങ്ങളിലായി പന്നിഹട്ടി കൗൺസിലറും ജൽദ കൗൺസിലറുമാണ് മരിച്ചത്.

വളർത്തു നായയ്ക്ക് മരുന്ന് വാങ്ങി മടങ്ങി വരുന്നതിനിടെയാണ് പന്നിഹട്ടി കൗൺസിലറായ അനുപം ദത്തിന് വെടിയേറ്റത്. അജ്ഞാത സംഘം വഴിയിൽ തടഞ്ഞുനിർത്തിയശേഷം വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ കൗൺസിലറായ അനുപം ദത്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

നേരത്തെ നാല് തവണ ജൽദ കൗൺസിലറായ തപൻ കാണ്ഡുവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവച്ച് കൊല്ലുകയായിരുന്നു. തപൻ കാണ്ഡുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും മുൻപ് മരിച്ചിരുന്നു. 

കൊലയാളികൾ ആരായാലും അവരെ അറസ്റ്റ് ചെയ്യുമെന്ന് പന്നിഹാട്ടി എംഎൽഎ പാർത്ഥ ഭൗമിക് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed