ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണം രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവിൽ 1463 ആണ് . അതേസമയം ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി വരികയാണ്. കഴിഞ്ഞ ദിവസം 1,154 പേർക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 13,691 ആയി മാറി. നിലവിൽ 31 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 2278 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,22,241 ആയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed