നാല് മലയാളികൾ‍ക്ക് പത്മശ്രീ പുരസ്‌കാരം


നാല് മലയാളികൾ‍ക്ക് പത്മശ്രീ പുരസ്‌കാരം. ശങ്കര നാരായണ മേനോൻ ചുണ്ടയിൽ‍(കായികം), ഡോ. ശോശമ്മ ഐപ്പ്(മൃഗസംരക്ഷണം), കവി പി. നാരായണ കുറുപ്പ്(സാഹിത്യം), സാമൂഹിക പ്രവർ‍ത്തക കെവി. റാബിയ(സാമൂഹിക സേവനം) എന്നിവർ‍ക്കാണ് പത്മശ്രീ ലഭിച്ചത്. 

അതേസമയം, തമിഴ്‌നാട്ടിലെ കുനൂരിൽ‍ ഹെലികോപ്റ്റർ‍ അപകടത്തിൽ‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പത്മവിഭൂഷൺ‍. മരണാനന്തര ബഹുമതിയാണിത്. മുതിർ‍ന്ന കോൺ‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾ‍പ്പെടെ 17 പേരാണ് പത്മഭൂഷണിന് അർ‍ഹരായത്. മൂന്നാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മഭൂഷൺ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed