ബഹ്റൈനിൽ ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു


ബഹ്റൈനിൽ ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്നലെ 4360 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 28807 ആയി. ഇന്നലെ 22034 പേരിലാണ് കോവിഡ് രോഗ പരിശോധനകൾ നടത്തിയത്.  നിലവിൽ 83 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. 3251 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,08,318 ആയി. 1399 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.

ഇതുവരെയായി  12,19,265 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,92,261 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,29,736 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ കോവിഡ് പ്രതിരോധത്തിനെതിരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed