രാജിവച്ചതിനു പിന്നാലെ മൗര്യക്കെതിരെ കേസെടുത്ത് യുപി സർക്കാർ
യോഗി മന്ത്രിസഭയിൽനിന്നും രാജിവച്ചതിനു പിന്നാലെ സ്വാമി പ്രസാദ് മൗര്യക്കെതിരെ കേസെടുത്ത് യുപി സർക്കാർ. 2014ൽ നടത്തിയ വദ്വേഷ പ്രസംഗത്തിന്‍റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. സുൽത്താൻപുർ പോലീസ് മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ ഇന്ന് കോടതിയിൽ ഹാജരാകാൻ മൗര്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
ഈ മാസം 24ന് മുൻപ് കോടതിയിൽ ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ മൗര്യ ബിഎസ്പിയിലായിരുന്നു. വിവാഹവേളയിൽ പാർവതിയെയോ ഗണപതിയെയോ പൂജിക്കരുതെന്ന മൗര്യയുടെ വാക്കുകളാണ് കേസിനിടയാക്കിയത്. വിവാഹവേളയിൽ പാർവതിയെയോ ഗണപതിയെയോ പൂജിക്കരുത്. ദളിതരെയും പിന്നാക്ക ജാതിക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവർണ മേധാവിത്വ വ്യവസ്ഥയുടെ ഗൂഢാലോചനയാണിതെന്നായിരുന്നു മൗര്യ പറഞ്ഞത്.



