കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നരേന്ദ്ര മോദിയുടെ ചിത്രം ഉണ്ടാകില്ല


അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റിൽനിന്നാണ് പ്രധാനമന്ത്രിയെ ഒഴിവാക്കുന്നത്. ‌‌

തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാലാണിത്. സർട്ടിഫിക്കറ്റ് നൽകുന്ന കോവിൻ ആപ്പിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed