പെരിയാറിന്‍റെ പ്രതിമയിൽ ചെരുപ്പ് മാല: പോലീസ് അന്വേഷണമാരംഭിച്ചു


പെരിയാറിന്‍റെ പ്രതിമയിൽ ചെരിപ്പുമാല അണിയിക്കുകയും കാവിപ്പൊടി തൂവുകയും ചെയ്തവർക്കായി പോത്തന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു. വെള്ളല്ലൂർ പെരിയാർ ലൈബ്രറിക്കു മുൻപിലുള്ള പെരിയാറിന്‍റെ പ്രതിമയിലാണു സാമൂഹ്യവിരുദ്ധർ ചെരിപ്പുമാല ധരിപ്പിച്ചത്. ഞായറാഴ്ച രാവിലെ അതുവഴി പോയവരാണു പ്രതിമയിൽ ചെരിപ്പുമാല കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ലൈബ്രറി അധികൃതരെ വിവരമറിയിച്ചു. ഭാരവാഹികൾ പോത്തന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

ഇതിനിടെ പെരിയാർ പ്രതിമയിൽ ചെരുപ്പുമാല ധരിപ്പിക്കുകയും കാവി നിറത്തിലുള്ള പൊടി വിതറുകയും ചെയ്ത സംഭവമറിഞ്ഞ് വിവിധ ദ്രാവിഡ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് സമരമവസാനിപ്പിച്ചു.

You might also like

Most Viewed