ഗോവയിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു


പനാജി

ഗോവയിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്നെത്തിയ എട്ടു വയസുകാരനിലാണ് വൈറസ് കണ്ടെത്തിയത്. ഡിസംബർ 17നാണ് കുട്ടി ഗോവയിൽ എത്തിയത്. പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. 

കോവിഡ് വ്യാപനം തടയുന്നതിന് നടപടികൾ എടുക്കണമെന്നും അതീവജാഗ്രത വേണമെന്നും ടൂറിസം വകുപ്പിനോട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. ഇതോടെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

You might also like

Most Viewed