നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒമിക്രോൺ വ്യാപനം കാരണം മാറ്റിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി
അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒമിക്രോൺ വ്യാപനം കാരണം മാറ്റിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര ആരോഗ്യ മന്ത്രാലവുമായി തിങ്കളാഴ്ച നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം.
അലഹബാദ് ഹൈക്കോടതിയുടെ അപേക്ഷ തള്ളിയാണ് കമ്മീഷന്‍റെ തീരുമാനം. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.