സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം


ന്യൂഡൽഹി: സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്‍റെ ആവശ്യം ആർബിഐ തള്ളിയതാണെന്നും ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അറിയിച്ചു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസുകൾ പിൻവലിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സംഘങ്ങളെ സംബന്ധിച്ചാണ് മുന്നറിയിപ്പ്‌ നൽ‍കിയിരുന്നത്. 

പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർ‍ത്തു. സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആർബിഐ നേരത്തേ പത്രപരസ്യം പുറത്തിറക്കിയിരുന്നു. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed