ജമ്മുകാഷ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ ബന്ധിപ്പോരയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. ബന്ധിപ്പോരയിലെ ഗുൽഷൻ ചൗക്കിലായിരുന്നു സംഭവം. പോലീസ് സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മുഹമ്മദ് സുൽത്താൻ, ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്.
വെടിവയ്പിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ് മരിച്ചത്. സുരക്ഷാ സേന പ്രദേശം വളയുകയും തീവ്രവാദികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.
