ധാരാവിയിൽ ഒമിക്രോൺ വൈറസ് സാന്നിധ്യം


മുംബൈ: രാജ്യത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നായ ധാരാവിയിൽ ഒമിക്രോൺ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്നും എത്തിയാൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയ രണ്ടുപേരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച ഗുജറാത്ത് സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യാസഹോദരനും ഇന്ന് രോഗം പിടിപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധാരാവിയിലും രോഗം കണ്ടെത്തിയത്. 

നിലവിൽ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed