മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സർക്കാരിന്‍റെ ബലഹീനതയല്ലെന്ന് നിർമ്മല സീതാരാമൻ


ന്യൂഡൽഹി: മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് സർക്കാരിന്‍റെ ബലഹീനതയല്ലെന്നും മറ്റ് പരിഷ്‌കാരങ്ങളെ ബാധിക്കില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനം ഭാവിയിൽ കീഴ് വഴക്കമായി മാറില്ലെന്നും അവർ പറഞ്ഞു. സ്വകാര്യ ചാനൽ‍ നടത്തിയ സംവാദത്തിൽ‍ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ധനമന്ത്രി.  

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം സർക്കാരിന്‍റെ ബലഹീനതയുടെ ലക്ഷണമല്ല. അങ്ങനെ കാണാനാവുമെന്ന് കരുതുന്നില്ല. സർക്കാരിന്‍റെ ആസ്തി വിറ്റഴിക്കൽ, സ്വകാര്യവത്കരണം തുടങ്ങിയ നയപരമായ പരിഷ്കാരങ്ങളെ കാർഷിക നിയമം പിൻവലിക്കൽ ബാധിക്കില്ല. കാർഷിക നിയമങ്ങൾ അവതരിപ്പിക്കുന്നതിന് മുന്പ്, വിശദമായ ചർച്ചകൾ നടത്തുകയും ഇതുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുകയും ചെയ്തു. 

സർക്കാർ ഗൃഹപാഠം ചെയ്തിരുന്നു. മൂന്ന് നിയമങ്ങളും പെട്ടെന്ന് കൊണ്ടുവന്നതല്ല, എല്ലാ പാർട്ടികളും 10−15 വർഷമായി അവയക്ക് അനുകൂലമായിരുന്നു− നിർമല സിതാരാമൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed