വിദേശത്തു നിന്നും തമിഴ്‌നാട്ടിലേക്ക് വന്ന രണ്ടു യാത്രക്കാർ‍ക്ക് ഒമിക്രോണാണോയെന്ന് സംശയം


ചെന്നൈ: വിദേശത്തു നിന്നും തമിഴ്‌നാട്ടിലേക്ക് വന്ന രണ്ടു യാത്രക്കാർ‍ക്ക് ഒമിക്രോണെന്നാണ് സംശയം. എന്നാൽ‍ തമിഴ്‌നാട് സർ‍ക്കാർ‍ ഇക്കാര്യം നിഷേധിച്ചു.  സർ‍ക്കാർ‍ അറ്റ് റിസ്‌ക് വിഭാഗത്തിൽ‍ ഉൾ‍പ്പെടുത്തിയ രാജ്യങ്ങളിൽ‍ നിന്നുമെത്തിയ രണ്ടു പേർ‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചവരിൽ‍ ഒരാൾ‍ കുട്ടിയാണ്. ഇവർ‍ സിംഗപൂർ‍, യുകെ എന്നിവിടങ്ങളിൽ‍ നിന്നുമാണെത്തിയത്. 

യുകെയിൽ‍ നിന്നും കുടുംബത്തോടൊപ്പമാണ് കുഞ്ഞ് എത്തിയത്. ഇവരുടെ സാംന്പിൾ‍ ജീനോം സീക്വൻസിംഗിനായി അയച്ചു. പരിശോധന ഫലം ലഭിച്ചതിനു ശേഷം മാത്രമേ കൊറോണ വൈറസിന്‍റെ വകഭേദം തിരിച്ചറിയാൻ സാധിക്കു. അതേസമയം, സോഷ്യൽ‍മീഡിയ വഴി ഇത്തരം വിഷയങ്ങളിൽ‍ അഭിപ്രായം രേഖപ്പെടുത്തുന്പോൾ‍ ജാഗ്രത പുലർ‍ത്തണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അഭ്യർ‍ത്ഥിച്ചു.

You might also like

Most Viewed