ഇന്ത്യയിൽ 9,216 പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് 9,216 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതിൽ 320 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്നുമാണ്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,70,115 ആയി. രാജ്യത്ത് ഇതുവരെ 3,46,15,757 പേർക്കാണ് കോവിഡ് ബാധിച്ചത്. 99,976 സജീവകേസുകൾ രാജ്യത്തുണ്ട്