ഖുർആൻ മനഃപാഠമാക്കിയില്ല; മലപ്പുറത്ത് എട്ട് വയസ്സുകാരിക്ക് മദ്രസ അദ്ധ്യാപകന്റെ ക്രൂര മർദ്ദനം

മലപ്പുറം : നിലന്പൂർ എരഞ്ഞിമങ്ങാട്ട് മദ്രസ വിദ്യാർത്ഥിനിയ്‌ക്ക് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം. എട്ട് വയസ്സുകാരിയുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ച് തൊലി പൊളിച്ചു. സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ റഫീഖിനെതിരെ പോലീസ് കേസ് എടുത്തു.
ഇന്നലെയായിരുന്നു സംഭവം. ഖുർആൻ മനഃപാഠമാക്കാത്തതിൽ പ്രകോപിതനായായിരുന്നു വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പൊതിരെ തല്ലിയത്. അടിയേറ്റ് കുട്ടിയുടെ കാലിലെയും തുടയിലെയും തൊലി പൊളിഞ്ഞു. ഉടുപ്പിന് മുകളിലൂടെയും, ഉടുപ്പ് പൊക്കിയും കാലിൽ അടിച്ചുവെന്നാണ് വിദ്യാർത്ഥിനി പറയുന്നത്.
ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് സംഭവത്തിൽ നിലന്പൂർ പോലീസ് കേസ് എടുത്തിരിക്കുന്നത്. പോലീസിൽ പരാതിപ്പെടാൻ തുനിഞ്ഞപ്പോൾ ചിലർ ചേർന്ന് ഇതിൽ നിന്നും ഇവരെ വിലക്കിയിരുന്നു. എന്നാൽ കുട്ടിയുടെ കാലിലെ പരിക്കിന്റെ ഗൗരവം മനസ്സിലാക്കിയ ചില സാമൂഹിക പ്രവർത്തകർ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവർ പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.