പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍റെ വീട്ടിലെ പൈപ്പിൽ നിന്ന് 25 ലക്ഷം രൂപ പിടികൂടി


ബംഗളൂരു: കർണാടകയിൽ പിഡബ്ല്യൂഡി ഉദ്യോഗസ്ഥൻ വീട്ടിൽനിന്ന് 25 ലക്ഷവും സ്വർണവും പിടികൂടി. വീട്ടിലെ പൈപ്പിനുള്ളിൽനിന്നാണ് പണവും സ്വർണവും അഴിമതി വിരുദ്ധ സ്ക്വാഡ് കണ്ടെടുത്തത്. കർണാടകയിലെ കൽബുർഗിയിലാണ് സംഭവം. പൊതുമാരമത്ത് വകുപ്പിലെ ജോയിന്‍റ് എൻജിനിയർ സാന്താ ഗൗഡയുടെ വീട്ടിൽ നടത്തിയ റെയിലാണ് സ്വർണം പിടികൂടിയത്. റെയ്ഡ് വിവരം നേരത്തെ അറിഞ്ഞതിനാൽ ഗൗഡ പണവും സ്വർണവും പൈപ്പിൽ ഒളിപ്പിക്കുകയായിരുന്നു. കരാറുകാരിൽ നിന്നും ലഭിച്ച അനധികൃത പണമാണ് ഇതെന്ന് അഴിമതി വിരുദ്ധ സ്ക്വാഡ് അറിയിച്ചു.

You might also like

Most Viewed